പയ്യോളി മനോജ്‌ വധക്കേസില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട്:പയ്യോളിയിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ മനോജ് വധക്കേസില്‍ മുൻ സി.പി.എം ഏരിയ സെക്രട്ടറിയെ സി.ബി.എെ അറസ്റ്റ് ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കൽ സെക്രട്ടറി പി.വി രാമചന്ദ്രൻ, കൗൺസിലർ ലിജേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. വടകരയിലെ സി.ബി.എെയുടെ ക്യാമ്പ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ടു പോയി.

2012 ഫെബ്രുവരിയിലായിരുന്നു ബി.എം.എസ് പ്രവർത്തകനായിരുന്ന മനോജിനെ ബന്ധുക്കൾ നോക്കി നിൽക്കെ കൊല ചെയ്‌തത്. സംഭവത്തിൽ ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 15 പേരെ പ്രതി ചേർക്കുകയും 14 പേരെ അറസ്‌റ്റു ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്ന് ക്രെെം ബ്രാഞ്ച് അന്വേഷണമേറ്റെടുത്ത ശേഷം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് കേസ് സി.ബി.എെ ഏറ്റെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം