കണ്ണൂരില്‍ 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു; കിട്ടിയതോ എട്ടിന്റെ പണി

rapeകണ്ണൂര്‍ : പയ്യന്നൂരില്‍ പത്തൊന്‍പതുകാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍. പഴയങ്ങാടിയിലെ സ്വകാര്യ നേഴ്‌സിങ് സ്ഥാപനത്തിന്റെ ബസ്ഡ്രൈവറായ  മട്ടാമ്പ്രം സ്വദേശിടി.അജയനെയാണ് കോടതി റിമാന്റ് ചെയ്തത്. വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട അജയന്‍ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും നഗ്‌ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

ഒരാഴ്ച മുമ്പ് കൊല്ലം സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. യുവാവ് വിവാഹം ചെയ്തുവെന്ന് വ്യക്തമായതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തളിപ്പറമ്പില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം