വനിത ജീവനക്കാരോട് കന്യകയാണോ അല്ലയോ എന്ന് ചോദിച്ച് പാറ്റ്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാനേജുമെന്റ്

പാറ്റ്‌ന > വനിത ജീവനക്കാരോട് കന്യകയാണോ അല്ലയോ എന്ന് ചോദിച്ച് പാറ്റ്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാനേജുമെന്റ്. ഒരു ഭാര്യയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അവരുടെ വിവരം കൂടി വെളിപ്പെടുത്തണമെന്ന് പുരുഷ ജീവനക്കാരോടും നിര്‍ദ്ദേശിക്കുന്നു. മറ്റൊരു ഭാര്യയുള്ള പുരുഷനേയോ, മറ്റൊരു ഭര്‍ത്താവ്‌ ജീവിച്ചിരിക്കുന്ന സ്ത്രീയേയോ അല്ല വിവാഹം ചെയ്തിരിക്കുന്നത്, എന്നതടക്കം വിചിത്രമായ നിരവധി ചോദ്യങ്ങളാണ്‌ ആശുപത്രി മാനേജ്‌മെന്റിന്റെ തങ്ങളുടെ പ്രതിജ്ഞാ പത്രത്തില്‍ നല്‍കിയിരിക്കുന്നത്‌.

അതേസമയം, ആശുപത്രിക്ക് തുടക്കമിട്ട 1984 മുതല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ട് ചോദിക്കാറുള്ളതാണെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടായ ഡോ: മനീഷ് മണ്ഡല്‍ പറഞ്ഞു. കേന്ദ്ര സര്‍വ്വീസ് ചട്ടപ്രകാരം എല്ലാവരും ഈ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഏയിംസിലും ഇത്തരം ഫോം ഉപയോഗിക്കാറുണ്ടെന്നും സുപ്രണ്ട് പറയുന്നു. ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. കന്യകാത്വം എന്ന വാക്കിന് പകരം വിവാഹം ചെയ്തിട്ടുണ്ടോ എന്നാണ് ചോദിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ നിയമം പിന്തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം .

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം