തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വീട്ടമ്മ ബ്ലേഡുകൊണ്ട് കഴുത്തു മുറിച്ച് ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു തങ്കമണി. ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം