ഗുണമേന്മ ഇല്ലാത്ത ഉത്പന്നങ്ങള്‍; പതഞ്‌ജലിക്ക് 11 ലക്ഷം പിഴ

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിധ്വാർ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്. പിഴയടയ്ക്കാൻ പതഞ്ജലി ഒരു മാസം സമയം ചോദിച്ചു. 2012 ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങൾ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേൻ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം