സ്‌ത്രീയുടെ ശരീരവും മനസും അവളുടെ മാത്രം സ്വന്തമാണ്‌ മാലാ പാര്‍വ്വതി

parvathiപാര്‍വ്വതി നല്ലൊരു ആക്‌ടിവിസ്‌റ്റാണ്‌. പഠനകാലത്ത്‌ ശരിയായ അര്‍ത്ഥത്തിലുള്ള സോഷ്യല്‍ കമ്മിറ്റ്‌മെന്റ്‌ പാര്‍വ്വതിയുടെ മനസില്‍ ബീജാവാപം ചെയ്‌തത്‌ എസ്‌.എഫ്‌.ഐ.യാണ്‌. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ എസ്‌.എഫ്‌.ഐ.യുടെ ബാനറില്‍ മത്സരിച്ച്‌ വിജയിച്ച ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ പാര്‍വ്വതിയാണ്‌.
കേരള യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വനിതാ ചെയര്‍പേഴ്‌സണായിരുന്ന എന്‍. സുകന്യയാണ്‌ പാര്‍വ്വതിയെ എസ്‌.എഫ്‌.ഐ.യിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. പിന്നീട്‌ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കാതെ സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച്‌ സ്‌ത്രീപീഡനങ്ങള്‍ക്കെതിരായ ആക്‌ടിവിസത്തില്‍ പാര്‍വ്വതി സജീവമാകുകയായിരുന്നു.
തലസ്‌ഥാന നഗരിയായ തിരുവനന്തപുരത്ത്‌ രാത്രിയായാല്‍ സ്‌ത്രീകള്‍ക്കു നടക്കാന്‍ സുരക്ഷിതത്വമില്ലെന്നു പറഞ്ഞ്‌ 2006-ല്‍ ഒരുദിവസം വൈകിട്ട്‌ ഏഴുമണി മുതല്‍ രാത്രി 9.30 വരെ തിരുവനന്തപുരം ടൗണിലൂടെ പാര്‍വ്വതി ഒറ്റയ്‌ക്കു നടന്നു. പാര്‍വ്വതിയുടെ നടത്തം വാര്‍ത്താപ്രാധാന്യം നേടിയതോടെ ഷാഡോ പോലീസ്‌ സംവിധാനം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്‍ പാര്‍വ്വതിയെ ക്ലിഫ്‌ ഹൗസിലേക്ക്‌ വിളിച്ചുവരുത്തി അഭിനന്ദിച്ചു.
parvathi2ഇപ്പോള്‍ പാര്‍വ്വതി നാടകരംഗത്തും ചലച്ചിത്രാഭിനയ ശാഖയിലും സജീവമാണ്‌. എസ്‌.എഫ്‌.ഐ. നേതാവും കേരള യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുവനന്തപുരം സി-ഡിറ്റിലെ ഓഫീസര്‍ ബി. സതീശനാണ്‌ പാര്‍വ്വതിയുടെ ഭര്‍ത്താവ്‌. parvathiമകന്‍ അനന്തകൃഷ്‌ണന്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ്‌ കോളജില്‍ ബി.ബി.എഫിന്‌ പഠിക്കുന്നു.
ഭര്‍ത്താവും മകനുമാണ്‌ പാര്‍വ്വതിയുടെ അഭിനയ യാത്രയ്‌ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുന്നത്‌. അടുത്തകാലത്ത്‌ തൃശൂരിലെ റീജണല്‍ തിയേറ്ററില്‍ ‘സ്‌റ്റോറി ഓഫ്‌ വജീന’ എന്ന നാടകം അവതരിപ്പിച്ച ഒരുസംഘം പെണ്‍കുട്ടികളെ പോലീസ്‌ തല്ലിച്ചതച്ചതില്‍ തനിക്ക്‌ ശക്‌തമായ പ്രതിഷേധമുണ്ടെന്ന്‌ പാര്‍വ്വതി സാക്ഷ്യപ്പെടുത്തുന്നു.
ഫോര്‍ട്ട്‌ കൊച്ചിയിലെ ലില്ലി സ്‌ട്രീറ്റിലുള്ള ഒരു വീട്ടില്‍ ചിത്രീകരണം നടന്ന ബിവെയര്‍ ഓഫ്‌ ഡോഗ്‌ എന്ന ചിത്രത്തിന്റെ സെറ്റിലാണ്‌ പാര്‍വ്വതിയെ കണ്ടത്‌.

എം.എസ്‌. ദാസ്‌ മാട്ടുമന്ത

Loading...