നടന്‍ രതീഷിന്‍റെ മകള്‍ പാര്‍വതിക്ക് മിന്നുകെട്ട് ;മംഗളാശംസകളോടെ സിനിമാ ലോകം

കോഴിക്കോട്: അന്തരിച്ച പ്രശസ്തചലച്ചിത്ര  നടന്‍ രതീഷിന്‍റെ മകളും സിനിമാ താരവുമായ പാര്‍വ്വതിരതീഷ്‌ വിവാഹിതയായി. കോഴിക്കോട് ഉമ്മളത്തൂര്‍  സ്വദേശി മിലു ആണ് വരന്‍ . ദുബായ് എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ് മിലു .  കോഴിക്കോട്ടെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

സിനിമ മേഖലയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്ന വിവാഹ ചടങ്ങ് രാവിലെ 10നും 10.50നും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തിലാണ് നടന്നത്. രക്ഷിതാക്കളുടെ സ്ഥാനത്ത്  നിന്ന് നിര്‍മ്മാതാവ് സുരേഷ് കുമാറും മേനക സുരേഷുംചടങ്ങുകള്‍ നടത്തി . പാര്‍വ്വതിയുടെ കൈ പിടിച്ച് വരന്‍ മിലുവിനെ ഏല്‍പ്പിച്ചത് സുരേഷ് കുമാറാണ്.

ചലച്ചിത്ര മേഖലയില്‍ നിന്ന് വന്‍ താര നിര തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി കുടുംബ സമ്മേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറംമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധു വരന്‍മാര്‍ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തി .

മധുര നാരങ്ങ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വ്വതി മലയാള സിനിമയില്‍ തുടക്കം കുറിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം