കമലിന്‍റെ ആമിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങി പാര്‍വതി ജയറാം; എതിര്‍പ്പുമായി യുവനടിയും; ആമിയിലെ കഥാപാത്രത്തിന് തല്ലുകൂടി താരങ്ങള്‍

കമലിന്‍റെ ആമിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങി പാര്‍വതി ജയറാം. എന്നാല്‍ ആമിയിലെ കഥാപാത്രം താന്‍തന്നെ ചെയ്യുമെന്ന് പറഞ്ഞ് യുവനടി പാര്‍വതിയും രംഗതെത്തികൊണ്ടിരിക്കുകയാണ്.ചിത്രത്തില്‍ മാധവിക്കുട്ടിയുടെ മധ്യവയസ്സ് മുതലുള്ള കാലഘട്ടമാണ് പാര്‍വതി ജയറാം അവതരിപ്പിക്കുന്നത്. യുവ നായിക പാര്‍വതിയാണ് മാധവിക്കുട്ടിയുടെ ചെറുപ്പവും കൗമാരവും അവതരിപ്പിക്കുന്നത്. എന്നാല്‍ ആമിയിലെ കഥാപാത്രത്തിനായ് രണ്ടു പാര്‍വതിമാരും തമ്മില്‍ കടുത്ത മത്സരത്തിലാണ്.മാധവിക്കുട്ടിയുടെ വേഷം താന്‍ മാത്രം ചെയ്യാമെന്ന നിലപാടിലാണ് പാര്‍വതി.

മാധവിക്കുട്ടിയുടെ യൗവ്വനം മുതല്‍ 75 വയസ് വരെയുള്ള കാലമാണ് സിനിമയില്‍ പറയുന്നത്. ആദ്യ പകുതി യുവനടി പാര്‍വതിയെയും രണ്ടാം പകുതി ജയറാമിന്റെ ഭാര്യ പാര്‍വതിയെയും വച്ച് ചിത്രീകരിക്കാമെന്ന് കമല്‍ അറിയിച്ചു. 75 വയസുള്ള സ്ത്രീയായി യുവനടി പാര്‍വതിയെ മേക്കപ്പ് ചെയ്യുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ മുഴുവന്‍ ഫീലും കിട്ടില്ലെന്ന ആശങ്കയാണ് കമല്‍ പാര്‍വതി ജയറാമിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.എന്നാല്‍ പാര്‍വതി ജയറാം അഭിനയിക്കാന്‍ മുന്നോട്ട് വന്നത് ഒഴിവാക്കാന്‍ കമല്‍ തയ്യാറായിട്ടില്ല. യുവനടി പാര്‍വതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

മാധവിക്കുട്ടിയുടെ യൗവ്വനം ചിത്രീകരിച്ച ശേഷം ഒരു മാസത്തെ ഇടവേള തന്നാല്‍ വണ്ണം വെച്ച് നാല്‍പത്കാരിയുടെ ശാരീരിക പ്രകൃതത്തിലേക്ക് താന്‍ മാറാമെന്ന് യുവ നടി പാര്‍വതി തന്നെ അറിയിക്കുകയായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഓപ്പണ്‍ ഡേറ്റ് നല്‍കാനും പാര്‍വതി തയ്യാറാണ്. പാര്‍വതി ജയറാമിന്റെ മടങ്ങി വരവിന് ഭര്‍ത്താവ് ജയറാം തന്നെയാണ് മുന്‍കൈ എടുത്തത്. പുതിയ ചിത്രമായ ആമിയില്‍ പാര്‍വതിയെ നായികയാക്കിക്കൂടേ എന്ന് ജയറാമാണ് കമലിനോട് ചോദിച്ചത്. ജയറാമും പാര്‍വതിയുമായി വളരെ അടുത്ത ബന്ധമാണ് കമലിനുള്ളത്. ഇത് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍.മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലന്‍ ആയിരുന്നു ഈ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമലിനെ ആക്രമിച്ചതോട് കൂടി കടുത്ത ബിജെപി അനുഭാവി ആയ വിദ്യ ബാലന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം