പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രമുഖ യുവ നടന്‍ പീഡിപ്പിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രമുഖ യുവ നടന്‍ പീഡിപ്പിച്ചതായി പരാതി .കേസി യേ യാരിയാന്‍, ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തനായ പാര്‍ത്ഥ സംതാന്എതിരെയാണ്പരാതി.  മോഡലായ പെണ്‍കുട്ടിയാണ് നടനെതിരെ പരാതി നല്‍കിയത്. ആരോപണം നിഷേധിച്ച് നടന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.അറസ്റ്റ് ഒഴിവാക്കാ മുന്‍കൂര്‍ ജാമ്യത്തിനായി നടന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാത്രമല്ല പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്. തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നും വയസ്സ് കുറച്ച് കാണിച്ച് കോടിയുടെ സിംപതി നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പാര്‍ത്ഥ സംതാന്‍ ആരോപിക്കുന്നു. മാധ്യമങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്നും നടന്‍ അഭ്യര്‍ത്ഥിക്കുന്നു.

    ഈ വര്‍ഷമാദ്യം തന്നെ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ നടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അത് കൂടാതെയാണ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇപ്പോള്‍ പോക്‌സോ കൂടി ചുമത്തിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം