പരിയാരം മെഡിക്കല്‍ കോളേജിന് ആദായനികുതി വകുപ്പ് ജപ്തി നോട്ടിസ് നല്‍കി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ്  ജപ്തി ചെയ്യാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി.  കുടിശ്ശിക നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നതോടെയാണ് ജപ്തിക്കായുള്ള തീരുമാനവുമായി  അധികൃതര്‍ മുന്നിട്ടിറങ്ങിയത്.

2013-14 വര്‍ഷങ്ങളില്‍ പതിനൊന്ന് കോടി രൂപയാണ് മെഡിക്കല്‍ കോളജ് ആദായനികുതി കുടിശ്ശിക അടക്കാനുണ്ടായിരുന്നത് അന്നുമുതല്‍ ആദായനികുതി വകുപ്പ് ജപ്തി നോട്ടീസ് നല്‍കി. എന്നിട്ടും അധികൃതര്‍ പനമടക്കാന്‍ തയ്യാറായില്ല.

 

മാത്രമല്ല ഇതിനെതിരെ കോളേജ് അധികൃതര്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.മെഡിക്കല്‍ കോളേജ് അക്കൗണ്ടില്‍ നിന്നും ഒന്നരകോടി രൂപ ആദായനികുതി കുടിശ്ശികയായി പിടിച്ചെടുക്കുകയാണ് ഉണ്ടായത്.

 

തുടര്‍ന്ന് പ്രതിമാസം പതിനഞ്ച് ലക്ഷം രൂപ വീതം തിരിച്ചടച്ച് ജപ്തി ഒഴിവാക്കാനും കരാര്‍ ഉണ്ടായിരുന്നു  പിന്നീടും തുകയടക്കാന്‍ കോളേജ് അധികാരികള്‍ തയ്യാറായില്ല. കഴിഞ്ഞ നാലുമാസത്തോളം തുക വീണ്ടും മുടങ്ങി കിടന്നു.ഈ സാഹചര്യത്തിലാണ്  ആദായ നികുതി വകുപ്പ് നിയമ നടപടികളായി മുന്നോട്ടുപോയത്.

 

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നതീരുമാനത്തിലാണ് കോളേജ് അദികാരികള്‍ നികുതിയടക്കാന്‍ തയ്യാറാവാതിരുന്നതെന്നും ആരോപണം ഉണ്ട്.എന്നാല്‍ തുക അടക്കുന്നതില്‍ തുടര്‍ച്ചയായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇനി ഒരു വിട്ടു വീഴ്ച്ചയില്ലാതെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു .

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം