പ്രവാസി മലയാളിയെ മകന്‍ വെടിവച്ചു കൊന്നു പെട്രോളൊഴിച്ച് കത്തിച്ചു പമ്പയാറ്റില്‍ ഒഴുക്കി

crime2കോട്ടയം: പ്രവാസി മലയാളി ജോയി വി.ജോണിനെ (68)കൊന്നു പമ്പയാറ്റില്‍ ഒഴുക്കിയെന്നു മകന്‍. സംഭവുമായി ബന്ധപ്പെട്ടു ജോണിന്റെ മകന്‍ ഷെറിന്‍ ജോണിനെ (36) പോലീസ് കസ്റഡിയിലെടുത്തു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍നിന്നാണ് ഷെറിനെ പോലീസ് കസ്റഡിയിലെടുത്തത്. ഇയാള്‍ ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്ന് ഷെറിന്‍ പോലീസില്‍ മൊഴിനല്‍കി. 25-ാം തിയതി ഇരുവരും കാറിന്റെ എസി ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഷെറിന്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഷെറിന്റെ കയ്യില്‍നിന്നും പോലീസ് കണ്െടത്തി. ജോയിയുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ജോയി വി. ജോണിനെയും മകന്‍ ഷെറിനെയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇരുവരെയും ഒരുമിച്ചാണ് കാണാതായത്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്െടത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം