സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം ; സംഭവത്തിനു പിന്നില്‍ ആര്‍ എസ് എസ് എന്ന് സി.പി.എം

സി.പി.എം കൈവേലിക്കലില്‍ നടത്തിയ സമ്മേളനത്തിന് ഭാഗമായി  നടന്ന പ്രകടനത്തിന് നേരെ  ഉണ്ടായ   ബോംബേറില്‍ സി.ഐ അടക്കം നിരവധി പേര്‍ക്ക് പരിക്ക്.

 

 

ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകരായ അശോകന്‍,മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സി.ഐ ഉള്‍പ്പെടെ 4 പോലീസുകാര്‍ക്കും പരിക്കേറ്റു.  പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

ആര്‍.എസ് .എസ് പ്രവര്‍ത്തകരാണ്  അക്രമത്തിനു പിന്നിലെന്ന്  സി.പി.എം ആരോപിച്ചു

സി.ഐ എം.കെ.സജീവ്, എസ്.ഐ പ്രകാശ്, പൊലീസുകാരായ ശ്രീജിത്ത്, ഷിബു, എന്നിവര്‍ക്കും പരിക്കേറ്റു . ഇവരെ  പാനൂര്‍ ആശുപത്രിയില്‍ ചികിത്സക്കായി മാറ്റി .

 

 

 

അക്രമത്തില്‍ പരിക്കേറ്റ  സി.ഐ ആശുപത്രിയിലെ  പ്രഥമ ശ്രുശ്രൂഷക്ക് ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തി ക്രമസമാധാനതിന് നേതൃത്വം നല്‍കി.

 

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ  പാനൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

സ്ഥലത്തെ അക്രമ അന്തരീക്ഷം കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം