വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദിഷ്ടമായ പനീര്‍ ബുര്‍ജി തയ്യാറാക്കാം

വളരെ എളുപ്പമായി തയ്യാറാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ വിഭവമാണ് പനീര്‍ ബുര്‍ജി .തിരക്ക് ഉള്ള സമയങ്ങളില്‍ ഉഒന്നും തയ്യാറാക്കാന്‍ കഴിയാതെ ഇനി ബുദ്ധിമുട്ടെണ്ട,  കുറഞ്ഞ സമയത്തിനുള്ളില്‍ പനീര്‍ ബുര്‍ജി തയ്യാറാക്കാം.

ആവശ്യ സാധങ്ങള്‍

1.പനീര്‍ – 200 ഗ്രാം

2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

3.ജീരകം – ഒരു നുള്ള്

4.പച്ചമുളക് -2

5.സവാള – 1

6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍

8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍

9.തക്കാളി – 1

10.എണ്ണ – 2 ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്

12.മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക .

സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക .

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക .സവാള നന്നായി ചുവന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടിയും ഗരം മസാലപ്പൊടിയും ചേര്‍ക്കുക . ശേഷം കുറച്ചു വെള്ളം ചേര്‍ക്കുക.ഇതിലേക്ക്  ഗ്രേറ്റ് ചെയ്ത് എടുത്ത പനീര്‍ ചേര്‍ക്കുക . അവസാനമായി ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .ശേഷം തീ അണച്ച് മല്ലിയിലയിട്ട്  അലങ്കരിച്ചു എടുക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം