എട്ട് മാസം ഗർഭിണിയടക്കം മൂന്നു മോഷ്ട്ടാക്കള്‍ പാലക്കാട് പോലീസ് പിടിയില്‍

പാലക്കാട്: എട്ട് മാസം ഗർഭിണിയടക്കം മൂന്നു മോഷ്ട്ടാക്കള്‍ പാലക്കാട് പോലീസ് പിടിയില്‍ . പൂട്ടിയിട്ടിരിക്കുന്ന പഴയവീട്ടില്‍ക്കയറി മോഷണം നടത്തിയ സംഭവത്തിലാണ് മൂന്ന് തമിഴ്‌നാട്ടുകാരായ സ്ത്രീകള്‍ പിടിയിൽ. സേലം സ്വദേശികളായ ശെല്‍വി (22), മീനാക്ഷി (23), ലക്ഷ്മി (25) എന്നിവരാണ് ഹേമാംബികനഗര്‍ പോലീസിന്റെ പിടിയിലായത്.

ഇതിൽ ലക്ഷ്‌മി എന്ന യുവതി എട്ട് മാസം ഗർഭിണിയാണ്.
തിങ്കളാഴ്ച പതിനൊന്നോടെ പുതുപ്പരിയാരം അല്ലത്ത് മുരളീധരന്‍നായരുടെ കുടുംബവീടായ പഴയ നാലുകെട്ടിലാണ് മോഷണം നടന്നത്.

ഏറെനാളായി പൂട്ടിക്കിടക്കുന്ന വീടിന്റെ മുന്‍വാതിലും വശത്തെ വാതിലും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ഇവരുടെ പക്കല്‍നിന്ന് ചെമ്പുപാത്രങ്ങളും നിലവിളക്കും രണ്ട് മയില്‍ രൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം