പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ 16 കാരിയെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ചു; പ്രവാസി യുവാവ് പിടിയില്‍

sad-unhappyദുബായ് : പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനായി  16 വയസ്സുകാരിയെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച  പ്രവാസി യുവാവ് ദുബായില്‍ പിടിയില്‍.  പാകിസ്താനിലുള്ള അച്ഛന്റെ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ എണ്‍പതിനായിരം ദിര്‍ഹം കണ്ടെത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ദുബായിലെത്തിച്ചത്. എന്നാല്‍, താന്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാത്രമാണെന്നും പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് കമ്മീഷന്‍ പറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് അറസ്റ്റിലായ ആള്‍ കേസ് പരിഗണിച്ച ജഡ്ജി അഹമ്മദ് മുഹമ്മദിനോട് പറഞ്ഞത്.

ദുബായിയിലുള്ള തന്റെ ഒരു ബന്ധുവാണ് വേശ്യാവൃത്തിയിലൂടെ പിതാവിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക ലഭിക്കുമെന്നു പറഞ്ഞതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ആദ്യം പിതാവ് സമ്മതിച്ചിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ നിത്യേന 100 മുതല്‍ 500 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. വിസിറ്റിങ് വിസയിലാണ് താന്‍ ദുബായിലെത്തിയതെന്നും കാലാവതി അവസാനിച്ചപ്പോള്‍ വീണ്ടും വിസ എടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ജനുവരിയില്‍ പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തിയാണ് പെണ്‍കുട്ടിയെ ദുബായിയിലേയ്ക്ക് കൊണ്ടുവന്നത്. പാസ്‌പോര്‍ട്ടില്‍ 22 വയസ് എന്നാണ് രേഖപ്പെടുത്തിയത്. 36 കാരനായ ഇന്ത്യക്കാരന് പുറമെ മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ ദുബായിയിലെ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടി പിടിയിലായത്.

 

പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി പതിനാറു വയസ്സുള്ള പാകിസ്താന്‍ പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ഇന്ത്യക്കാരായ പ്രവാസി യുവാവ് അറസ്റ്റില്‍. 36 കാരനായ ഇയാള്‍ക്ക് പുറമെ മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ ദുബായിയിലെ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടി പിടിയിലായത്.

 

കേസ് ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം