കുൽഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെ; പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാൻ. അമ്മയും ഭാര്യയും ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലെത്തി ജാദവിനെ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.

ഭീകരവാദിയാണെന്ന് ജാദവ് പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്. ബലൂചിസ്ഥാനിൽ നിരവധിപ്പേരുടെ കൊലയ്ക്ക് ജാദവ് ഇടയാക്കി. ജാദവ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഭീകരവാദത്തിന്‍റെ മുഖമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ചയാണ് അമ്മയും ഭാര്യയും കുൽഭൂഷണുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിന്‍റെയും ഇന്ത്യൻ വിദേശമന്ത്രാലയത്തിന്‍റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച പാക് മാധ്യമങ്ങൾക്ക് ചിത്രീകരിക്കാൻ അനുമതിയും നൽകിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം