വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ജീവനോടെ കത്തിച്ചു

maria abbasiഇസ്ലാമാബാദ് : ജോലി ചെയ്യുന്ന സ്കൂള്‍ ഉടമസ്ഥന്റെ മകന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ജീവനോടെ കത്തിച്ചു. പതിനെട്ടുകാരിയായ മരിയ അബ്ബാസിയയെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പൊലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഒരു സംഘം യുവാക്കൾ വീട്ടിലെത്തി മരിയയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഈ സമയത്ത് മരിയയുടെ മാതാപിതാക്കള്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. അഞ്ച് വയസ് പ്രായമുള്ള സഹോദരി മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.

മാതാപിക്കള്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കിടക്കുന്ന മരിയയേയാണ് കണ്ടത്. ഉടനെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മരിയ ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു.

ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഉടമസ്ഥന്റെ മകൻ നടത്തിയ വിവാഹാഭ്യര്‍ത്ഥന മരിയ നിരസിച്ചിരുന്നു. പിന്നീട് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലെത്തി മരിയയേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തി. എന്നിട്ടും മരിയ വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി യുവാക്കള്‍ മരിയയെ ജീവനോടെ കത്തിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം