പത്താന്‍കോട്ട് ഭീകരാക്രമണം; ശക്തമായ തെളിവുകള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍

pathankot-attackഇസ്ലാമാബാദ്: പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് ഇന്ത്യയോട് പാക്കിസ്ഥാന്‍. പാക് തീവ്രവാദികളാണ് താവളത്തില്‍ ആക്രമണം നടത്തിയതെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളിന്മേല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യ കൈമാറിയത് ചില ഫോണ്‍ നമ്പറുകളും ശബ്ദ സന്ദേശങ്ങളും മാത്രമാണെന്ന് ഒരു പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ പാക് നിയമപ്രകാരം കേസ് രജസ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാക് മാധ്യമമായ ഡോണ്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം