പാക്കിസ്ഥാനില്‍ ചെരുപ്പുകളില്‍ ഓം എന്നെഴുതി പ്രതിഷേധം

pakistan footwearലാഹോര്‍: ഓം എന്നെഴുതിയ പാദരക്ഷകള്‍ കടകളില്‍ വിറ്റതില്‍ പാകിസ്താനിൽ വ്യാപക പ്രതിഷേധം. പാകിസ്താനില്‍ സിന്ധ് പ്രവിശ്യയിലെ കടകളിലാണ് ഓം എന്നെഴുതിയ പാദരക്ഷകള്‍ വില്‍പ്പനയ്‌ക്കെത്തിയത്. സിന്ധ് പ്രവിശ്യയിലെ താന്‍ഡോ ആദം ഖാന്‍ നഗരത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് എത്തിയ വ്യാപാരികളാണ് ചെരുപ്പുകള്‍ വില്‍പ്പനക്ക് വച്ചത്. ഇവ കറാച്ചിയില്‍ നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം നീക്കങ്ങള്‍ ഹൈന്ദവവികാരത്തെ വ്രണപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും സംഭവം നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാകിസ്താന്‍ ഹിന്ദു കൗൺസിലിന്റെ മുഖ്യരക്ഷാധികാരി രമേഷ് കുമാര്‍ അറിയിച്ചു. ഒാം എന്നത് ഏകദൈവത്തിന്റെ പ്രതീകമാണ്.

ആളുകൾക്കിടയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും ഇതിനായി ആവശ്യമായ നടപടികൾ എടുക്കാൻ ആവശ്യപ്പെടുമെന്നും ഹിന്ദുസേവയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ഒാം എന്നെഴുതിയ ചെരുപ്പിെൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഹൈന്ദവരെ അസ്വസ്ഥമാക്കിയെന്നും രമേശ് കുമാർ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം