ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്; പാക് സൈനിക മേധാവി

ഇ​സ്‍​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് പാ​ക് സൈ​ന്യം. പാ​ക് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ദ് ബ​ജ്‌​വ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സൈ​നി​ക മേ​ധാ​വി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത്.

യു​ദ്ധ​മ​ല്ല സ​മാ​ധാ​ന​മാ​ണ് വേ​ണ്ട​ത്, അ​തി​നു ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന എ​ന്തു തീ​രു​മാ​ന​ത്തെ​യും സൈ​ന്യം സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​ന​മാ​ണ് സൈ​ന്യം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ​നി​ല​യി​ല്‍ ആ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ടാ​കും. എ​ന്നാ​ൽ ഇ​ന്ത്യ​ന്‍ സേ​ന​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗം പാ​ക്കി​സ്ഥാ​ന് എ​തി​രാ​ണെ​ന്നും ബ​ജ്‌​വ പ​റ​ഞ്ഞു. അ​ഫ്ഗാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സു​മാ​യും ദേ​ശീ​യ സു​ര​ക്ഷാ ഡ​യ​റ​ക്ട​റേ​റ്റു​മാ​യും ഇ​ന്ത്യ ന​ല്ല ബ​ന്ധ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു ഭീ​ക​ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബ​ജ്‌​വ​യ്ക്കൊ​പ്പം മി​ലി​റ്റ​റി ഓ​പ്പ​റേ​ഷ​ൻ​സ് ഡ‍​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സ​ഹി​ർ ഷം​സാ​ദ് മി​ർ​സ, ഐ​എ​സ്ഐ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ന​വീ​ദ് മു​ക്താ​ർ, ഐ​എ​സ്ഐ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഖ​ഫൂ​ർ എ​ന്നി​വ​രും പാ​ർ​ല​മെ​ന്‍റി​ലെ​ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം