ആര്‍എസ്എസ്, ബിജെപി വോട്ടുകള്‍ വാങ്ങാന്‍ എം കെ മുനീര്‍ ശ്രമിക്കുന്നതായി ആരോപണം

muneer-660_082813031149കോഴിക്കോട്: ആര്‍എസ്എസ്, ബിജെപി വോട്ടുകള്‍ വാങ്ങാന്‍  എം കെ മുനീര്‍ ശ്രമിക്കുന്നതായി ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനനായിരുന്നു ആദ്യം മുനീറിന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്. തെളിവുകള്‍ താമസിയാതെ പുറത്ത് വിടുമെന്നും  പി മോഹനന്‍ പറഞ്ഞു. ആരോപണം കള്ളമാണെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നുമുള്ള മറുപടിയുമായി എം കെ മുനീറും രംഗത്ത് എത്തിയതോടെ ഇരു പാര്‍ട്ടികളുടെയും പ്രചരണം ചൂടുപിടിച്ചു. എല്‍ കെ അദ്വാനിയുടെ പുസ്തകം വായിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി ബന്ധമെന്ന് മനസ്സിലാകുമെന്നും മുനീര്‍ മറുപടി നല്‍കി. സൗത്തിലെ എല്ലാ പ്രചരണ യോഗങ്ങളിലും യുഡിഎഫിന്റെ ബിജെപി ബന്ധം വിഷയമാക്കിയിരിക്കുകയാണ്  ഇടതു മുന്നണി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം