വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ചിന് പിന്നില്‍ മാവോയിസ്റ്റ് ഇസ്ലാമികസഖ്യമെന്ന് പി.ജയരാജന്‍;വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉടനില്ല

കണ്ണൂര്‍: വയല്‍ക്കിളി പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ ബൈപ്പാസിനെതിരെയുള്ള  സമരം  ശക്തമാക്കാനും ലോങ്ങ്‌ മാര്‍ച്ചിനെ കുറിച്ച് കൂടിയാലോചന നടത്തുകയും ചെയ്ത  സാഹചര്യത്തിലാണ് ജയരാജന്‍റെ  പ്രസ്താവന.

കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉടനില്ല. ആഗസ്തില്‍ തൃശ്ശൂരില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്താനായിരുന്നു വയല്‍ക്കിളികളുടെ തീരുമാനം.

ഇതിനിടെ വയല്‍ക്കിളികള്‍ ശത്രുക്കളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട അദ്ദേഹം സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദസംഘടനകളാണെന്നും പറഞ്ഞു.

വയല്‍ക്കിളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വം ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട്. ഇനിയും ശ്രമം തുടരും. കേരളത്തില്‍ മാവോയിസ്റ്റ് ഇസ്ലാമിക് സഖ്യം രൂപപ്പെടുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം