ഓസ്‌കര്‍: മികച്ച ചിത്രം ഷേപ്പ് ഓഫ് വാട്ടര്‍; നടന്‍ ഗാരി ഓള്‍ഡ്മാന്‍; നടി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട്

ലോസ് ആഞ്ജലീസ്: ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ ദി ഷേപ്പ് ഓഫ് വാട്ടറിനാണ് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം.

 

മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ നിറഞ്ഞുനിന്നത്.

സംവിധാനം (ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ), മ്യൂസിക്ഒറിജിനല്‍ സ്‌കോര്‍ (അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ്), പ്രൊഡക്ഷന്‍ ഡിസൈന്‍പോള്‍ ഡെന്‍ഹാം ഓസ്റ്റര്‍ബെറി, ഷെയ്ന്‍ വിയു, ജെഫ്രി എ മെല്‍വിന്‍ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടര്‍ നേടിയ മറ്റ് പുരസ്‌കാരങ്ങള്‍.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം