ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു

OSCARലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റിന്. ടോം മാക് കാര്‍ത്തി. ജോഷി സിംഗര്‍ എന്നിവരാവും പുരസ്‌കാരം പങ്കിട്ടെടുക്കുക. ദി ബിഗ് ഷോട്ട് ആണ് മികച്ച അവലംബിത തിരക്കഥ.

ഈ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ അലിഷ്യ വിക്കെന്‍ഡറിന്. ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഡാനിഷ് ഗേള്‍’ ആണ് വിക്കെന്‍ഡറിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലിംഗമാറ്റം വിഷയമാക്കിയ ചിത്രത്തില്‍ ജെര്‍ഡ വെജ്‌നര്‍ എന്ന കഥാപാത്രമായാണ് വിക്കന്‍ഡര്‍ വേഷമിട്ടത്. ഡാനിഷ് ഗേള്‍ എന്ന ഡേവിഡ് എബര്‍ഷോഫിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

സംവിധായകന്‍ ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സ്: ഫ്യൂരിറോഡ് ഓസ്‌കാര്‍ വേട്ട തുടങ്ങി. മികച്ച കോസ്റ്റിയൂം ഡിസൈനര്‍ അവാര്‍ഡ് നേടിക്കൊണ്ട് ജെന്നി ബെവന്‍ ആണ് മാഡ് മാക്‌സ് ടീമിലേക്ക് ആദ്യ അവാര്‍ഡ് കൊണ്ടു വന്നത്.

തൊട്ടുപിന്നാലെ പ്രൊഡക്ഷന് ഡിസൈനിന് കോളിന്‍ ഗിബ്‌സണും ലിസ തോംപ്‌സണും ഹെയര്‍ ആന്‍ഡ് മേക്കപ്പിന് ലെസ്ലെ വാന്‍ഡര്‍വാള്‍ട്ട്, എല്‍ക്ക വാര്‍ഡിഗ എന്നിവരും അവാര്‍ഡ് നേടി. മികച്ച എഡിറ്റിംഗിന് മാര്‍ഗരറ്റ് സിക്‌സല്‍ കൂടി ഓസ്‌കാര്‍ നേടിയതോടെ മാഡ്മാക്‌സിന്റെ ശേഖരത്തില്‍ ഇതുവരെ നാല് ഓസ്‌കാറുകളായി. ഇനിയും നോമിനേഷന്‍സ് ഉള്ളതിനാല്‍ പട്ടിക ഉയരുമെന്ന്പ്ര തീക്ഷിക്കാം.

മാഡ് മാക്‌സിന് രണ്ട് അവാര്‍ഡുകള്‍ കൂടി. മികച്ച സൗണ്ട് മിക്‌സിംഗിന് ക്രിസ് ജെന്‍കിന്‍സ്, ഗ്രെഗ് റുഡോള്‍ഫ്, ബെന്‍ ഓസ്‌മോ എന്നിവര്‍ ഓസ്‌കാര്‍ നേടി. സൗണ്ട് എഡിറ്റിംഗിനുള്ള ഓസ്‌കാര്‍ മാഡ്മാക്‌സിലൂടെ മാര്‍ക് മന്‍ഗിനി, ഡേവിഡ് വൈറ്റ് എന്നിവരും നേടി. ഇതോടെ മാഡ് മാക്‌സിന്റെ ശേഖരത്തില്‍ അഞ്ച് ഓസ്‌കാറുകളായി.

ഇമ്മാനുവല്‍ ലബേസ്‌കി മികച്ച ചായഗ്രഹകന്‍. ദി റവണന്റ് എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെയാണ് ഇദ്ദേഹം ഓസ്‌കാര്‍ നേടിയത്. റെഡ്കാര്‍പ്പറ്റില്‍ ഏറെ പ്രതീക്ഷയുള്ള ഡികാപ്രിയോ ചിത്രം ലബേസ്‌കി നേടിയ അവാര്‍ഡിലൂടെ അക്കൗണ്ട് തുറന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം