ഓസ്കാര്‍ 2017; മൂൺ ലൈറ്റ് മികച്ച ചിത്രം

ലോസ് ആഞ്ചലസ്: 2017 ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കെയ്‌സി അഫ്‌ലെക് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

മികച്ച ചിത്രത്തിനുള്ള ഓസ്കർ  മൂൺ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്കാരം ലാ ലാ ലാൻഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂൺ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്‍റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി. മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്കാരങ്ങൾ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം