ഇന്ത്യയില്‍ ഫോണ്‍ വിറ്റ് ചൈനീസ് കമ്പനികള്‍ നേടിയത് 50,000 കോടി

മുംബൈ: ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഫോണ്‍ വിറ്റ് ഈ സാമ്പത്തിക വര്‍ഷം നേടിയത് 51,722.1 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷത്തെ ആപേക്ഷിച്ച് ഇത് ഇരട്ടി തുകയാണ്.

നിലവില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പകുതിയോളം വരും ചൈനീസ് സാന്നിധ്യം. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ നേടിയെടുത്തത് 26,262.4 കോടി രൂപയാണ്.

ഒപ്പോയുടെ 2018 ലെ മൊത്ത വരുമാനം 11,994.3 കോടി രൂപയാണ്. ഷവോമി ഇന്ത്യയുടേത് 22,947.3 കോടി രൂപയും. വിവോയുടേത് 11,179.3 കോടി രൂപയുമാണ്. വന്‍ വളര്‍ച്ച സാധ്യത മുന്നില്‍ കണ്ട് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലില്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം