പച്ചവെള്ളം ഇനി ചവച്ചു തിന്നാം

പ്ലാസ്റ്റിക്‌ കുപ്പികളില്‍ നിറച്ച വെള്ളം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും, ഉപേക്ഷികപ്പെടുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും, ഈ കുപ്പിയും ചുമന്നു നടക്കുന്നതിന്‍റെ പ്രായോഗിക പ്രശ്നങ്ങളും ഒറ്റയടിക്കു പരിഹരിക്കപ്പെടുന്നു.

പച്ചവെള്ളത്തെ ഗുളികരൂപത്തില്‍ ആക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം വിജയിച്ചു. ദാഹികുമ്പോള്‍ ഗുളികയെടുത്ത് ചവയ്ക്കാം. ആല്‍ഗ ഉപയോഗിച്ച് നിര്‍മിച്ച നേര്‍ത്ത പുറംതോട് ഭേദിച്ചു ഗുളികയിലെ വെള്ളം പുറത്തു ചാടും. വെള്ളം കുടിക്കുനതിന്‍റെ അനുഭവം നഷ്ടപെടാതെ തന്നെ ദാഹം അകറ്റാം. ഒപ്പം പ്ലാസ്റ്റിക്‌ സംസര്‍ഗം വഴിയുണ്ടാകുന്ന എല്ലാ വിപത്തുകളില്‍ നിന്നും വെള്ളം സുരക്ഷിതമായിരികുകയും ചെയ്യും.

ഇന്ത്യന്‍ വംശജനായ ജയ്‌ ജനാര്ധനന്‍ ഉള്‍പ്പെടെ ഏഷ്യക്കാരുടെ വന്‍നിരയുള്ള ലണ്ടനിലെ സ്കിപ്പിംഗ് റോക്ക്സ് ലാബ്‌ എന്ന സ്റ്റാര്‍ട്ട്‌അപ്പ്‌ ആണ് പ്ലാസ്റ്റിക്കിനു പകരം ആല്‍ഗ ഉപയോഗിച്ച് വെള്ളം പായ്ക്ക് ചെയ്തത്. ഗോളാകൃതിയില്‍ ഉള്ള ഈ വെള്ളപ്പായ്കിനു ഊഹോ (ooho) എന്നാണ് കമ്പനി പേരിട്ടിരികുന്നത്.

ആല്‍ഗ ഉപയോഗിച്ച് നിര്‍മിക്കുന്ന കവര്‍ ഭക്ഷിക്കാവുന്നതും സുരക്ഷിതവുമാണ്. ഇതിന് വെള്ളത്തിന്‍റെ സ്വാദല്ലാതെ മറ്റൊന്നുമില്ലെന്നതും ശ്രദ്ധേയം. വെള്ളത്തിന്‌ പുറമേ ജ്യുസുകളും മറ്റു സോഫ്റ്റ്‌ ഡ്രിങ്കുകളും എല്ലാം ഗോളരൂപത്തില്‍ വിപണിയിലെത്തിക്കാന്‍  കഴിയും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം