ആര്‍എസ് എസ് ഭീഷണി നാദാപുരത്ത് ഒാണപ്പൊട്ടനെത്തിയത്‌ പോലീസ് കാവലില്‍

കോഴിക്കോട്:  ആര്‍എസ് എസ്  ഭീഷണി നാദാപുരത്ത് ഒാണപ്പൊട്ടനെത്തിയത്‌ മൂന്നു പോലീസുകാരുടെ  കാവലില്‍ .
ഒാണപ്പൊട്ടൻ കെട്ടിയത്  കഴിഞ്ഞവർഷം  ആര്‍എസ് എസ് അക്രമവും ഒടുവില്‍ കള്ളകേസില്‍ കുടുക്കി  ജയില്‍ വാസവും  അനുഭവിച്ച തെയ്യം കലാകാരന്‍ സജീഷ് ഇത്തവണ ഒാണപ്പൊട്ടൻ കെട്ടിയത് പൊലീസ് സംരക്ഷണയിൽ.
നാദാപുരം സ്വദേശിയായ സജീഷ് കഴിഞ്ഞവർഷം ഒാണപ്പൊട്ടൻ കെട്ടി വീടുകൾ കയറുന്നതിനിടയിൽ സംഘപരിവാർ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇതേ‌ തുടർന്നാണ് ഇൗ വർഷം സജീഷ് പൊലീസ് സംരക്ഷണത്തിൽ ഒാണപ്പൊട്ടൻ കെട്ടിയത്.
മൂന്നു പൊലീസുകാരുടെ അകമ്പടിയോടെയാണ് തിരുവോണദിനത്തിൽ സജീഷ് ​​ഗൃഹസന്ദർശനം നടത്തിയത്. 60തോളം വീടുകളിൽ കയറിയെന്നും പൊലീസ് കൂടെയുള്ളതു കൊണ്ട് മറ്റു പ്രശ്നങ്ങളില്ലെന്നും സജീഷ് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മലയ സമുദായ അം​ഗമായ സജീഷ് ഒാണപ്പൊട്ടൻ കെട്ടുന്നുണ്ട്.
കഴിഞ്ഞവർഷം ഒാണദിവസം ​​ഗൃഹസന്ദർശനം നടത്തുന്നതിനിടയിലാണ് സംഘപരിവാർ പ്രവർത്തകർ സജീഷിനെ തടയുകയും ഒാണപ്പൊട്ടൻ വീടുകളിൽ കയറേണ്ടെന്നു ഭീഷണിപെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. സംഘപരിവാർ ഒാണമല്ല വാമനജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് ശശരികലയടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഒാണപൊട്ടൻ കെട്ടുന്ന കലാലകാരനു നേരെ ആക്രമണം ഉണ്ടായത്. ഓണപ്പൊട്ടനും സംഘവും വീടുകളില്‍ കയറി അപമര്യാദയായി പെരുമാറിയെന്നും അതിനാൽ ഇനി വീടുകയറേണ്ടെന്നും പറയുകയായിരുന്നു.
തുടർന്ന് ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും തുടർന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സ്വദേശിയായ സജേഷിനെ മർദ്ദിച്ചതിന് ബിജെപി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവര്‍ക്കെതിരെ നാദപുരം പൊലീസ് ചാർജ് ചെയ്ത കേസ് നിലവിൽ കൊടതിയുടെ പരി​ഗണനയിലാണ്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗൃഹസന്ദര്‍ശനം നടത്തുന്നതെയ്യക്കോലമാണ് ഓണപ്പൊട്ടന്‍.
ഓണപ്പൊട്ടന്‍ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നുവെന്നാണ് വിശ്വാസം.
മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ്

എന്നീ ആടയാഭരണങ്ങളും അണിഞ്ഞാണ് ഒാണപൊട്ടൻ തിരുവോണ ദിവസം വീടുകൾ സന്ദർശിക്കുക. വടക്കന്‍ മലബാറില്‍ ഓണവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ എെതിഹ്യമായാണ് ഓണപ്പൊട്ടനെ നാടോടി വിജ്ഞാനീയത്തില്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം