ഓണത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍

trainതിരുവനന്തപുരം: ഓണത്തിനുണ്ടാകുന്ന അധിക തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നിസാമുദീന്‍-കൊച്ചുവേളി, കൃഷ്ണരാജപുരം-കൊച്ചുവേളി, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. നിസാമുദീന്‍-കൊച്ചുവേളി എസി സൂപ്പര്‍ഫാസ്റ് എക്സപ്രസ് (04422) ഈ മാസം 22ന് പുലര്‍ച്ചെ 5.55ന് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് 24ന് രാവിലെ കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി-നിസാമുദ്ദീന്‍ എസി സൂപ്പര്‍ഫാസ്റ് എക്സപ്രസ് (04421) ഈ മാസം 28ന് രാത്രി 11ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 31ന് പുലര്‍ച്ചെ മൂന്നിന് നിസാമുദീനില്‍ എത്തും. കേരള എക്സ്പ്രസിന്റെ റൂട്ടിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. കൃഷ്ണരാജപുരം-ചെന്നൈ സുവിധ എക്സ്പ്രസ് (02613) ഈ മാസം 26ന് രാത്രി ഏഴിന് കൃഷ്ണരാജപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.15ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. കൊച്ചുവേളി-കൃഷ്ണരാജപുരം സുവിധ എക്സ്പ്രസ് (02614) 27ന് രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഈ ട്രെയിനില്‍ അഞ്ച് തേഡ് എസി കോച്ചും 10 സ്ളീപ്പര്‍ കോച്ചുകളും ഉണ്ടായിരിക്കും. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ് എക്സ്പ്രസ് ഈ മാസം 26 മുതല്‍ നവംബര്‍ 18വരെയുള്ള ബുധനാഴ്ചകളില്‍ രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ് എക്സ്പ്രസ് ഈ മാസം 27 മുതല്‍ നവംബര്‍ 19 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് 3.15ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രണ്ട് എസി സെക്കന്റ് എസി, മൂന്ന് തേഡ് എസി, 12 സ്ളീപ്പര്‍ കോച്ചുകള്‍ എന്നിവ ഈ ട്രെയിന് ഉണ്ടായിരിക്കും. മൂന്ന് പ്രത്യേക ട്രെയിനുകളും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട് തുടങ്ങിയ പ്രധാന സ്റേഷനുകളില്‍ സ്റോപ്പുണ്ടാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം