ഒമാനില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു

ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. ഒമാനിലെ സലാലയിലാണ് സംഭവം. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് കരുതുന്നത്. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സിന്ധു. നാലു വര്‍ഷമായി ഹോട്ടലിലെ ക്ലീനിംഗ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് പ്രതി രക്ഷപ്പെട്ടു. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം