നെഹ്‌റു ഗ്രൂപ്പിന്‍റെ കീഴിലെ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരികള്‍ ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് യുടെ മരണത്തിന് പുറമേ നെഹ്‌റു ഗ്രൂപ്പ് മറ്റൊരു വിവാദത്തില്‍. നെഹ്‌റു ഗ്രൂപ്പിന്‍റെ കീഴിലെ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരികള്‍ ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരും ബോണ്ട് അടിസ്ഥാനത്തില്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബോണ്ടിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനെ തുടര്‍ന്ന് മാനേജ്മെന്റ് ഇവരോട് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം