സുരക്ഷാ വീഴ്ച; ഒബ്റോണ്‍ മാൾ അടച്ചുപൂട്ടി

കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്നു കൊച്ചിയിൽ ഒബ്റോണ്‍ മാൾ കോർപറേഷൻ അധികൃതർ പൂട്ടിച്ചു. അഗ്നിബാധയെ തുടർന്ന് മാളിൽ നടത്തിയ പരിശോധനയിൽ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ മാൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോർപറേഷൻ മാൾ അധികൃതർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

എന്നാൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാൾ പ്രവർത്തനം തുടർന്നു. ഈ ഘട്ടത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ഇടപെട്ട ഹൈക്കോടതി ഇതേക്കുറിച്ച് കോർപറേഷനിൽ നിന്ന് വിശദീകരണം തേടി. ഇതോടെ കോർപറേഷൻ അധികൃതർ നേരിട്ടെത്തി മാൾ അടപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം