പ്രസ് ഫോട്ടോഗ്രാഫര്‍ പി വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന പയ്യേരി വിശ്വനാഥന്‍(73) നല്ലളം ഡീസല്‍ പ്ലാന്റിനു സമീപത്തെ വസതിയില്‍ അന്തരിച്ചു. 1976 മുതല്‍ 2004വരെ 28വര്‍ഷം മാതൃഭൂമിയില്‍ ജോലിചെയ്തിട്ടുണ്ട്. ന്യൂസ് ഫോട്ടോഗ്രാഫറായി കഴിവുതെളിയിച്ച വിശ്വനാഥന് 1991ല്‍ സന്തോഷ് ട്രോഫിയിലെ മികച്ച സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ 12വര്‍ഷത്തിലേറെ നീണ്ട അനുഭവ സമ്പത്തുമായി മാതൃഭൂമിയിലെത്തിയ വിശ്വനാഥന്‍ സ്‌പോര്‍ട്‌സ്, സിനിമ എന്നീ മേഖലകളിലെല്ലാം ഏറെക്കാലം നിറഞ്ഞ സാന്നിധ്യമായിരുന്നു.
ഭാര്യ. രാജലക്ഷ്മി. മക്കള്‍: ബിന്ദു, പി.സന്ദീപ്(സീനിയര്‍ ഫോട്ടോഗ്രാഫര്‍, മാധ്യമം),സിന്ധു.മരുമക്കള്‍: അനില്‍കുമാര്‍(റെയില്‍വേ), സുബിജ, സുധീഷ്. സഹോദരന്‍: പയ്യേരി ജയന്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് സ്മശാനത്തില്‍.

Loading...