മടപ്പള്ളി ആരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധകുത്തിവെപ്പ് നേഴ്സിന്‍റെ കൈ പിഴ ; വേദനയില്‍ പിടഞ്ഞ് നവജാത ശിശു

 

വടകര :രണ്ട് മാസം പ്രായമേ  ധ്വനിക്ക് ഉള്ളൂ രണ്ടാഴ്ച്ചയായി  ഈ പിഞ്ചു കുഞ്ഞ് വേദന കൊണ്ട് പിടയുകയാണ് . ആരോഗ്യ വകുപ്പിലെ ഒരു നേഴ്സിന്റെ കൈപ്പിഴയാണ് കാരണം .

ആരോഗ്യ വകുപ്പിലെ ഒരുനേഴ്സിന്‍റെ  കൈപ്പിഴയാണ് കാരണം .അശാസ്ത്രീയമായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയ നേഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം .

മടപ്പള്ളി കോളേജിനടുത്ത് കപ്പള്ളിപൊയില്‍ ദിവാകരന്റെയും പത്മാവതി ടീച്ചറുടെയും കൊച്ചു മകള്‍ക്കാണ് ഈ ദുര്‍ഗതി.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് 45ദിവസം പ്രായമായ കുട്ടികള്‍ക്കുള്ള പെന്റാവാലെന്റ്റ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് .

കുട്ടിയുടെ ഇടത് കാലില്‍ കുത്തിവയ്പ്പെടുത്ത് നേഴ്സ് വിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചതാണ് കാല്‍ പഴുക്കാന്‍ ഇടയായതെന്ന്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ അനഘ ട്രു വിഷന്‍ ന്യൂസിനോട് പറഞ്ഞു .

വടകര ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട് .നേഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ചൈല്‍ഡ് ലൈനിലും ഡി എം .ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം