‘കിം ജോംഗ് ഉന്നിന്റെ അപാര ബുദ്ധി തന്നെ’; ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചത്തിനു പിന്നിൽ ഒരു രഹസ്യമുണ്ട്!!!

ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഉത്തരകൊറിയ അറിയിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചൈനീസ് ഭൂകമ്പശാസ്ത്രജ്ഞർ.

കഴിഞ്ഞ വർഷം നടന്ന അതിശക്തമായ പരീക്ഷണത്തിനിടെ മാണ്ടപ്സനെ പർവതത്തിൽ സ്ഥാപിച്ചിരുന്ന പരീക്ഷണ കേന്ദ്രം തകര്‍ന്നതാണ് ആണവ – ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നുവെന്ന ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നിലപാടിന് കാരണമെന്ന് ചൈന പറയുന്നു.

2017 സെപ്റ്റംബർ മൂന്നിന് നടത്തിയ ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണം ശക്തമായ ആഘാതമാണുണ്ടാക്കിയത്. ഇതിനു പിന്നാലെ മണ്ണിടിച്ചിലും ഭൂകമ്പങ്ങളും കാരണം പർവതത്തിലെ പരീക്ഷണ കേന്ദ്രം തകരുകയുമായിരുന്നെന്ന് ചൈന വെളിപ്പെടുത്തി

എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിർത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകൾ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചതായി അറിയിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് വെളിപ്പെടുത്തലുമായി ചൈന രംഗത്ത് വരുന്നത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം