ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കാന്‍ തുടങ്ങുന്നു

കൊച്ചി: ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്.

സൗദി ഉൾപ്പെടെയുള്ള ചില പശ്ചിമേഷ്യൻ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തുടര്‍ന്ന്‍ ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഭീകരവാദത്തിന് പിന്തുണ നൽകുകയും ഭീകരർക്ക് സാന്പത്തിക സഹായം നൽകുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം