അഞ്ച് ദേശങ്ങളിലെ കൊതിയൂറും നോമ്പ് തുറ വിഭവങ്ങള്‍

 

  • നോമ്പ് തുറയില്‍ വ്യത്യസ്ത ആഹാര വിഭവങ്ങള്‍ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും. അഞ്ച് ദേശങ്ങളിലെ കൊതിയൂറും വിഭവങ്ങളും നമുക്ക് പരീക്ഷിച്ചു നോക്കാം.

മുതബക് (യമന്‍)
ചേരുവകള്‍

മൈദ -700 ഗ്രാം
മുട്ട- 2 എണ്ണം
ആട്ടിറച്ചി- 60 ഗ്രാം (ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി- 10 ഗ്രാം
സവാള- 20 ഗ്രാം
സ്പ്രിങ് ഒനിയന്‍ ഗ്രീന്‍ ലീവ്സ-40 ഗ്രാം (നുറുക്കിയത്) അല്ലെങ്കില്‍ അഞ്ച് ലീവ്സ്

ഉപ്പ്, കുരുമുളക് (പാകത്തിന്)
മൈദ വെള്ളം ചേര്‍ത്ത് സാധാരണ പൊറോട്ട റോള്‍ തയ്യാറാക്കുക. ഇത് പൊറോട്ടയുടേതുപോലെ മേശയില്‍ വീശിയിടുക. വേവിച്ച ആട്ടിറച്ചിക്കൊപ്പം മറ്റു ചേരുവകളെല്ലാം ചേര്‍ത്തിളക്കി പൊറോട്ട ഷീറ്റിന് നടുവില്‍ വെച്ച് മടക്കുക. ഇത് ഗ്രില്‍ ചെയ്തെടുക്കാം

 

ചീസ് സമൂസ (മെഡിറ്ററേനിയന്‍)

സമൂസ ഷീറ്റ്- ആവശ്യത്തിന്
അമൂല്‍ ചീസ്- 50 ഗ്രാം (ഗ്രേറ്റഡ്)
മുളക്- ഒരെണ്ണം(നുറുക്കിയത്)
സവാള-ചെറിയ കഷ്ണം
ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
എണ്ണ-ഡീപ് ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
പാല്‍-ഒരു ടേബ്ള്‍ സ്പൂണ്‍

ചേരുവകളെല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഫില്ലിങ് സമൂസ ഷീറ്റില്‍ വെച്ച് ത്രികോണാകൃതിയില്‍ മടക്കി ഡീപ് ഫ്രൈ ചെയ്ത കൊടുക്കുക

 

കിബെ (ലബനാന്‍)

ചേരുവകള്‍
ഷെല്‍ തയ്യാറാക്കാന്‍
ആട്ടിറച്ചി-100 ഗ്രാം
നുറുക്ക് ഗോതമ്പ് -60 ഗ്രാം
ഫില്ലിങ് തയ്യാറാക്കാന്‍
ആട്ടിറച്ചി-100 ഗ്രാം
സവാള-ക്വാര്‍്ട്ടര്‍(നുറുക്കിയത്)
വെളുത്തുള്ളി-ഒരു അല്ലി നുറുക്കിയത്
കറുവപട്ട പൗഡര്‍-ഒരു നുള്ള്

മല്ലിയില/പാഴ്സലി-ഒരു ടേബിള്‍ സ്പൂണ്‍(നുറുക്കിയത്)
പൈന്‍നട്ട്(ഓപ്ഷനല്‍)-10 എ്ണ്ണം

ഷെല്‍ തയ്യാറാക്കുന്നതിന് വെള്ളത്തില്‍ കുതിര്‍ത്തെതുത്ത നുറുക്ക് ഗോതമ്പും മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് മിക്സ് തയ്യാറാക്കുക.

ഫില്ലിങ് ചേരുവകളില്‍ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്സലി ഇട്ട് വറ്റിയെടുക്കുക. കറുവപ്പട്ട പൗഡര്‍, ഉപ്പ്, കുരുമുളക് എന്നിവ കൂടി ഇതിലേക്ക മിക്സ് ചെയ്യാം
ഷെല്‍ തയ്യാറാക്കുന്നതിന് ഒരുക്കിവച്ച മാവ് ചെറു ഉരുളകളാക്കുക. ഇതില്‍ വിരല്‍ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഫില്ലിങ് ചേരുവകള്‍ നിറച്ച് അടച്ച് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കാം

 

സ്പ്രിങ റോള്‍
(ചൈനീസ്/ ഫാര്‍ ഈസ്റ്റേണ്‍)

ചേരുവകള്‍ തയ്യാറാക്കാന്‍
മൈദ-100 ഗ്രാം
കോണ്‍ഫ്ളോര്‍-20 ഗ്രാം
മുട്ട-ഒരെണ്ണം അടിച്ചതിന്റെ നാലിലൊന്ന്
സണ്‍ഫ്ളവര്‍ ഓയില്‍-ഒരു ടീസ്പൂണ്‍

ഫില്ലിങ് തയ്യാറാക്കുന്നതിന്

കാബേജ്, കാരറ്റ്, സ്പ്രിങ് ഒനിയന്‍, മുളപ്പിച്ച പയര്‍(ഇഷ്ടമനുസരിച്ചുള്ള പച്ചക്കറികള്‍ ഉപയോഗിക്കാം)
സണ്‍ഫ്ളവര്‍ ഓയിലില്‍ ഈ പച്ചക്കറികള്‍ വയറ്റുക. ഇതിലേക്ക് സോയ സോസ്, ചില്ലി പേസ്റ്റ്, ഉപ്പ്, കുരുമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റിയെടുക്കാം

ഷെല്‍ തയ്യാറാക്കുന്നതിന്

മൈദ, കോണ്‍ഫ്ളോര്‍, മുട്ട എന്നിവയില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് എടുക്കുക. പാന്‍കേക്ക് ബാറ്ററിന്റെ കണ്‍സിസ്റ്റന്‍സി ആയാല്‍ ചൂടായ പരന്ന നോണ്‍സ്റ്റിക്ക് ദോശ ചട്ടിയില്‍ ഒഴിച്ച് ചുറ്റിച്ച് കട്ടികുറഞ്ഞ ഒറ്റ ഷീറ്റാക്കി മൊരിച്ചെടുക്കുക. ഈ ഷീറ്റിന്റെ ഒരു വശത്ത് ഫില്ലിങ് വെച്ച് ചുരുട്ടിയെടുത്ത റോള്‍ ചൂടാക്കിയ സണ്‍ഫ്ളവര്‍ ഓയിലില്‍ മൂന്ന്-നാല് മിനിറ്റ് ഡീപ് ഫ്രൈ ചെയ്തെടുക്കാം .

സ്പിനാച്
ഫതയേര്‍

സിറിയ
ചേരുവകള്‍
യീറ്റ്സ്്-ഒരു നുള്ള്
ഉപ്പ്-ഒരു നുള്ള്
പഞ്ചസാര-ഓരു നുള്ള
വെള്ളം മാവ് കുഴക്കുന്നതിന് ആവശ്യത്തിന്
ഒലീവ് ഓയില്‍-അര ടേബ്ള്‍ സ്പൂണ്‍
ഫില്ലിങ് തയ്യാറാക്കുന്നതിന്
സവാള, വെളുത്തുള്ളി, ഒലീവ് ഓയില്‍, ചീര, നാരങ്ങ നീര്

ആദ്യത്തെ ചേരുവകള്‍ ഉപയോഗിച്ച് മാവ് തയ്യാറാക്കുക. ഫില്ലിങ് ചേരുവകളെല്ലാം കൂടി വഴറ്റിയെടുക്കുക. ഇത് തണുത്തതിന് ശേഷം വെള്ളം പിഴിഞ്ഞു കളയുക. മാവ് ചപ്പാത്തിയുടെ കനത്തില്‍ വട്ടത്തില്‍ പരത്തിയെടുക്കുക, തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിങ് ഒരു സ്പൂണ്‍ മാവിന് നടുവില്‍ വെച്ച ത്രികോണാകൃതിയില്‍ മടക്കിയെടുക്കാം. ഇത് ഓവനില്‍ ഏഴു മിനിറ്റ് 180 ഡിഗ്രിയില്‍ ബേങ്ക് ചെയ്തെടുക്കുകയോ ഡീപ് ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യാം .

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം