എന്‍ കെ സിങ് ചെയര്‍മാനായ പതിനഞ്ചാമത് ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിച്ചു

മുന്‍ പാര്‍ലമെന്റ് അംഗവും സാമ്പത്തിക വിദഗ്ധനുമായ എന്‍. കെ. സിങ് ചെയര്‍മാനായ പതിനഞ്ചാമത് ഫിനാന്‍സ് കമ്മീഷന്‍ രൂപീകരിച്ചു. പ്ലാനിങ്ങ് കമ്മീഷന്റെ മുന്‍ അംഗം കൂടിയാണ് അദ്ദേഹം. മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി, നീതി ആയോഗ് അംഗം രമേശ് ചന്ദ്, അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ സര്‍വകലാശാല പ്രൊഫസര്‍ അനൂപ് സിംഗ് എന്നിവര്‍ അംഗങ്ങളുമായിരിക്കും.

2019 ഒക്ടോബര്‍ 30 വരെയായിരിക്കും കമ്മീഷന്റെ കാലാവധി. നിലവില്‍ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്‌മെന്റ് കമ്മറ്റിയുടെ അധ്യക്ഷനാണ് എന്‍.കെ. സിങ്. ഈ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജിഎസ്ടി നിലവില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ഫിനാന്‍സ് കമ്മീഷന്‍ തീരുമാനങ്ങള്‍ ഏറെ നിര്‍ണ്ണായകമായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം