ഈ താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കാൻ ഇതിൽപരം എന്ത് വേണം?

ഇന്ന് ‘നിവിൻ പോളി ഡേ’യാണ്. ജൻമദിനം,കരിയറിലെ ഏറ്റവും വലിയ സിനിമയുടെ റിലീസ്…താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കാൻ ഇതിൽ പരം എന്ത് വേണം. എന്നാൽ അതിനോക്കെ മുകളിൽ, ഇരട്ടി മധുരമായി ഒരു സർപ്രൈസ് ഗിഫ്റ്റും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

സാക്ഷാൽ മിഖായേലിന്റെ ആദ്യ ടീസർ. സ്റ്റൈലിഷ് സംവിധായകൻ ഹനീഫ് അദേനിയും നിവിനും ആദ്യമായി ഒന്നിക്കുന്ന മിഖായേലിന്റെ ടീസർ കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദർശനത്തോടൊപ്പമാണ് റിലീസ് ചെയ്തത്.

തൊട്ടു പിന്നാലെ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ പ്രേക്ഷകർക്ക് പങ്ക് വച്ചു. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ടീസർ ഒരു മാസ് മാജിക്കാകും മിഖായേല്‍ എന്ന സൂചന നൽകുന്നു. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജിമയാണ് നായിക. ഉണ്ണിമുകുന്ദനും സുദേവ് നായരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന മിഖായേൽ പക്കാ ആക്ഷൻ എന്റർടൈനറാണ്.

Mikhael – Official Teaser 1

Here i am officially launching the first teaser of "Mikhael" and wishing Nivin Pauly a very Happy Birthday#HaneefAdeni #AntoJoseph #Mikhael

Posted by Mammootty on Wednesday, 10 October 2018

Loading...