മോഡി വധശ്രമം; ഷെ​ഹ്‌​ല റാ​ഷി​ദി​നെതിരെ നിതിന്‍ ഗഡ്കരി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി നേ​താ​വ് ഷെ​ഹ്‌​ല റാ​ഷി​ദി​ന്‍റെ ട്വി​റ്റ​ർ പ​രി​ഹാ​സ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ആ​ര്‍​എ​സ്എ​സും നി​തി​ന്‍ ഗ​ഡ്ക​രി​യും മോഡി​യെ വ​ധി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഷെ​ഹ്‌​ല​യു​ടെ ട്വീ​റ്റ്.

രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യെ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്ന ബി​ജെ​പി പ്ര​ചാ​ര​ണ​ത്തെ ക​ളി​യാ​ക്കി​യാ​യി​രു​ന്നു ഷെ​ഹ്‌​ല ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ച​ത്. മോഡി​യു​ടെ വ​ധ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭീ​മാ-​കൊ​റേ​ഗാ​വ് ക​ലാ​പ​വു​മാ​യി ബ​ന്ധ​മു​ള്ള അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ആ​ര്‍​എ​സ്എ​സും നി​തി​ന്‍ ഗ​ഡ്ക​രി​യും മോ​ഡി​യെ വ​ധി​ച്ച​ശേ​ഷം മു​സ്‌​ലിം​ങ്ങ​ളെ​യും ക​മ്മ്യൂ​ണി​സ്റ്റു​ക​ളെ​യും കു​റ്റ​ക്കാ​രാ​ക്കാ​നും അ​തി​ന്‍റെ പേ​രി​ല്‍ മു​സ്‌​ലിം​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഷെ​ഹ്‌​ല​യു​ടെ ട്വീ​റ്റ്. ‘രാ​ജീ​വ് ഗാ​ന്ധി സ്റ്റൈ​ല്‍’ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​യി​രു​ന്നു ഷെ​ഹ്‌​ല ട്വീ​റ്റ് ചെ​യ്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​ഡ്ക​രി ട്വീ​റ്റ് ചെ​യ്തു. പ​രി​ഹാ​സ രൂ​പേ​ണ​യു​ള്ള ത​ന്‍റെ ട്വീ​റ്റി​നോ​ട് അ​തി​വൈ​കാ​രി​ക​മാ​യാ​ണ് ഗ​ഡ്ക​രി പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഷ​ഹ്‌​ല​യു​ടെ മ​റു​പ​ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം