നിസാമിനെ രക്ഷിക്കാന്‍ ഇടപ്പെട്ടത് മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി

nissam.cmsതിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ ചന്ദ്രബോസ് വധക്കേസിലെ തെളിവുകളുള്‍പ്പെടുന്ന കത്ത് പുറത്തായി. മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയാണ് വിവാദ വ്യവസായിയെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന് കത്തില്‍ പി.സി ജോര്‍ജ് പറയുന്നു. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ ഡിജിപി ആയിരുന്നു കൃഷ്ണമൂര്‍ത്തി. കൃഷ്ണമൂര്‍ത്തിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡിയും ഡിജിപിയുടെ പങ്ക് വ്യക്തമാക്കുന്ന കത്തുമാണ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിപിയുടെ മറ്റ് ഇടപാടുകളും കത്തില്‍ വിവരിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം