ഈ ​അ​ന​ർ​ഥ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി

ജ​മ്മു: സും​ജ്വാ​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഈ ​അ​ന​ർ​ഥ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി ജ​മ്മു കാ​ഷ്മീ​രി​ൽ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു.

ഞാ​ൻ ഒ​രു സ​മ​യ​പ​രി​ധി പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത് പ​റ​യാം, ഈ ​അ​ന​ർ​ഥ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ വി​ല ന​ൽ​കേ​ണ്ടി​വ​രും. ഞാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു, പാ​ക്കി​സ്ഥാ​ൻ ഇ​തി​നു വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും- ക​ഴി​ഞ്ഞ ദി​വ​സം ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന സും​ജ്വാ​ൻ സൈ​നി​ക ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​രോ​ധ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. 2016ൽ ​ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് പോ​ലെ മ​റ്റൊ​രു മ​റു​പ​ടി​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സൈ​ന്യ​ത്തി​നൊ​പ്പ​മാ​ണെ​ന്നും ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​രി​നൊ​പ്പം ന​മു​ക്ക് ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. കൂ​ടാ​തെ, ഭീ​ക​ര​ർ​ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​നി​ൽ സ്വ​ത​ന്ത്ര​രാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

സും​ജ്വാ​നി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഏ​റ്റു​മു​ട്ട​ൽ 36 മ​ണി​ക്കൂ​ർ നീ​ണ്ടു. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം