സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു.നടുവണ്ണൂര്‍ സ്വദേശി രസിന്‍ [25] ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു മരണം. ഇതോടെ നിപ്പാ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.

ഇന്നലെ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് കോഴിക്കോട് നെല്ലിക്കോട് ‘ഡിവൈന്‍’ ടി പി മധുസൂദനനും (54), മുക്കം കാരശേരി സ്വദേശി അഖില്‍(28) എന്നിവരായിരുന്നു മരിച്ചത്.

ബന്ധുവിന്റെ ചികിത്സക്കായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മധുസൂദനന് നിപ്പാ വൈറസ് പടര്‍ന്നതെന്നാണ് കരുതുന്നത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം