നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു; ഇക്കാര്യം ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ

കോഴിക്കോട്: കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകര്‍.

ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം