ആധാര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച സംഭവം;9കാരിക്ക് രക്ഷയായത് കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ആധാറില്ലെന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ച ഒന്‍പത് വയസ്‌കാരിക്ക് രക്ഷയായത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍. നോയിഡയില്‍ നിന്നുമാണ് അസുഖബാധിതയായ ഒന്‍പത് കാരിയെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയെ പ്രവേശിപ്പിച്ചവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനാവാത്തതിനാലാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അതേ സമയം ഡല്‍ഹിയില്‍ നിന്നുള്ള ആധാര്‍ കാര്‍ഡ് നല്‍കാത്തതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി സംഭവത്തില്‍ ഇടപെടുകയും ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ട്വീറ്റില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ ടാഗ് ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംഭവത്തിലിടപെട്ടത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവിടയുള്ള ശിശുരോഗ വിദഗ്ദ്ധരുടെ പരിചരണത്തിലാണ് കുട്ടി ഇപ്പോള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും, അവളുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം