മലപ്പുറത്ത് രണ്ട് വേട്ടക്കാര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ നിന്നും പുള്ളിമാന്‍ വേട്ടക്കിടെ രണ്ടുപേര്‍ പിടിയില്‍. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ നിന്നും നാ​ട​ൻ തോ​ക്കുമായി രണ്ട് പേര്‍ പോലീസ് പിടിയിലാവുകയായിരുന്നു. ക​രു​ളാ​യി റേ​ഞ്ച് ഓ​ഫീ​സ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ രാ​ത്രി പെ​ട്രോ​ളിം​ഗി​നി​ട​യി​ൽ വെ​ടി​ശ​ബ്ദം കേ​ൾ​ക്കു​ക​യും തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ള്ളി​മാ​നു​മാ​യി വേ​ട്ട​സം​ഘം വ​ന​പാ​ല​ക ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മറ്റൊരാൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

വെ​ടി​യേ​റ്റു ച​ത്ത പു​ള്ളി​മാ​നു ഏ​ക​ദേ​ശം 20 കി​ലോ തൂ​ക്ക​മു​ണ്ടാ​കും. ഇറച്ചിക്ക് വേണ്ടിയാണ് മാനിനെ വേട്ടയാടിയതെന്ന് പ്രതികൾ സമ്മതിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം