വഴിവിട്ട ജീവിതരീതി; പ്രമുഖ നടിയെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിട്ടു

മുബൈ: വഴിവിട്ട ജീവിത രീതിയെന്ന് ആരോപിച്ച്  ബോളിവുഡ് നടി നിധി അഗര്‍വാളിനെ താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ടു. മുംബൈ ബാന്ദ്രയിലെ ഒരു ഫ്ലാറ്റിലാണ് നിധി വാടകയ്ക്ക് താമസിച്ചിരുന്നത്.ബംഗലുരു സ്വദേശിനിയായ നിധി ബോളിവുഡില്‍ സജീവ സാന്നിധ്യമാകാനുള്ള ഭാഗമായിട്ടാണ് ബാന്ദ്ര താമസത്തിനായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ താമസിക്കാന്‍ ഒരിടം കണ്ടെത്താന്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും നിധി പറിയുന്നു.

തനിച്ച് താമസിക്കുന്നു എന്നുള്ളതാണ് തന്നില്‍ ആരോപിച്ച കുറ്റം എന്ന് നടി പറയുന്നു. “വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടേയും വിചാരം” നിധി പറയുന്നു. നേരത്തെ സിനിമയ്ക്കുവേണ്ടി വിചിത്രമായ ഒരു കരാറിലേര്‍പ്പെടേണ്ടി വന്നു എന്ന പേരിലും വാര്‍ത്താ താരമായിരുന്നു നിധി അഗര്‍വാള്‍. സിനിമ പൂര്‍ത്തിയാകുന്നതുവരെ മറ്റ് പുരുഷന്മാരുമായി ഇടപഴകരുത് എന്നായിരുന്നു കരാര്‍. ടൈഗര്‍ ഷെറോഫിനൊപ്പം അഭിനയിച്ച ചിത്രത്തിലാണ് നിധിക്ക് ഇങ്ങനെ ഒരു കരാര്‍ ഒപ്പിടേണ്ടിവന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം