തെന്നിന്ത്യന്‍ നടി നയന്‍താരയെ ലക്ഷ്യം വച്ച് ബിജെപി ; ചരട് നീക്കങ്ങള്‍ തുടങ്ങി

ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയെ ലക്ഷ്യം വച്ച് ബിജെപി. ഇതിനായി പാര്‍ട്ടിയുടെ അണിയറയില്‍ ചരട് നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ ബിജെപി നോട്ടമിട്ടിരിക്കുന്ന താരങ്ങളില്‍ പ്രാധാനി  നയന്‍താരയാണെന്നാണ് സൂചനകള്‍.

തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ആരാധകരും വലിയ സ്വാധീനവുമുള്ള നടിയാണ് നയന്‍ താര.ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണു താരത്തിനെ വിശേഷിപ്പിക്കുന്നത്.അമിത്ഷായുടെ ചാണക്യ ബുദ്ധിയാണ് നയന്‍ താരയെ ലക്ഷ്യമിട്ടതിന്  പിന്നിലെന്നാണ് സൂചന.നയന്‍താരയെ ബിജെപിക്കൊപ്പം നിര്‍ത്താനായാല്‍ അവരുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ സ്വാധീനിക്കാനും ഒപ്പം നിര്‍ത്താനും സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

ബിജെപിയുടെ സൗത്ത് മിഷന്റെ പ്രധാന വഴികളിലൊന്ന് സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുക എന്നതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി.പ്രമുഖ സിനിമാ താരങ്ങള്‍ അടക്കമുള്ള ഉന്നതര്‍ പങ്കെടുക്കുമെന്ന് പറഞ്ഞ ഒരു ചടങ്ങില്‍ നിന്നും നയന്‍സ് പിന്മാറിയിരുന്നു. നടിയുടെ പിന്മാറ്റത്തിന് ശേഷവും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കങ്ങള്‍  നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  സിനിമാ മേഖലയില്‍ ഉള്ളവരും ഇതിനു വേണ്ടി ശ്രമിക്കുന്നതായാണ് വിവരം.   നയന്‍താര ഇതുവരെ ഈ കാര്യങ്ങള്‍ അനുകൂലിച്ചു സംസാരിച്ചിട്ടില്ല. നടിയുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.

 

 

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം