ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം; സുനാമിക്ക് സാധ്യത

tsunamiവെല്ലിംങ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ തീവ്രത 6.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സുനാമി സാധ്യതയുള്ളതിനാലാണിത്.

അതേസമയം, നാശനഷ്ടങ്ങളോ ആള്‍നാശമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ന്യൂസിലന്‍ഡില്‍ വടക്കന്‍ ദ്വീപിലെ ഗിസ്‌ബോണ്‍ നഗരത്തില്‍നിന്ന് 178 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറി കടലിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ്.ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. ഭൂപ്രതലത്തില്‍നിന്ന് 35 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം.

എന്നാല്‍, പെസഫിക് സുനാമി വാണിങ് സെന്റര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം