എഞ്ചീനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശിക്ക്

തിരുവനന്തപുരം: കേരള എഞ്ചീനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.എഞ്ചീനീയറിംഗ് വിഭാഗത്തില്‍  കോഴിക്കോട് സ്വദേശി ഷഫീല്‍ മഹീന്‍ ഒന്നാം റാങ്ക് നേടി.ജെഇഇ പരീക്ഷയിലും ഷാഫിൽ മഹീൻ ഉന്നത വിജയം നേടിയിരുന്നു. ജെഇഇയിൽ ദേശീയതലത്തിൽ ഷാഫിലിന് എട്ടാം റാങ്ക് ആയിരുന്നു.

എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കോട്ടയം സ്വദേശി വേദാന്ത് പ്രകാശ് രണ്ടാമതും അഭിലാഷ് ഘാര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.  ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്.ആദ്യ 5,000 റാങ്കിൽ 2.535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്. ഈ മാസം 30ന് ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും.

റാങ്ക് വിവരങ്ങള്‍ അറിയാന്‍..http://www.cee.kerala.gov.in

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം